Advertisement

മഴക്കാലത്ത് മേയ്ക്ക് അപ്പ് രീതികളൊന്ന് മാറ്റിപ്പിടിക്കാം; ഈ ട്രിക്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ

July 31, 2022
Google News 2 minutes Read

നന്നായി ഒരുങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ പെട്ടെന്ന് പെരുമഴ വന്നാല്‍ നിരാശ തോന്നാറില്ലേ? സെറ്റ് ചെയ്ത മേയ്ക്കപ്പ് ലുക്ക് നഷ്ടമാകുമെന്നോ കോസ്‌മെറ്റിക്‌സ് ഒഴുകിപ്പരക്കുമെന്നോ ഉള്ള ആശങ്കകള്‍ ഒരുവശത്തും നമ്മുടെ അധ്വാനം പാഴായതിന്റെ നിരാശ മറുവശത്തും നില്‍ക്കുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടാകാറില്ലേ? ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനായി ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ. (makeup tips for the rainy season )

ലിപ്/ ചീക്ക് ടിന്റുകള്‍ ഉപയോഗിക്കാം

വളരെ സ്മൂത്തും ക്രീമിയും ഗ്ലോസിയും ആയ ലിപ്സ്റ്റിക്കുകള്‍ മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അവ വേഗം ഒഴുകിപ്പരക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്തേക്കായി ചുണ്ടുകള്‍ക്കും കവിളിനും നിറം നല്‍കാന്‍ ലിപ് ടിന്റുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

ഐ ഷാഡോ ഉപയോഗിക്കുന്നതിന് മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കാം

മഴക്കാലത്ത് കടുംനിറത്തിലുള്ള ഐ ഷാഡോ ഒഴിവാക്കുന്നതാകും ഉചിതം. ഏറ്റവുമെളുപ്പത്തില്‍ പരക്കാന്‍ സാധ്യതയുള്ള ഒന്നാണ് പൗഡര്‍ ഐ ഷാഡോ. ലിക്വിഡ് അല്ലെങ്കില്‍ ക്രീമി ഐ ഷാഡോയാണ് മഴക്കാലത്ത് നല്ലത്.

വാട്ടര്‍ ബേസ്ഡ് മോയ്ച്യുറൈസര്‍ ഉപയോഗിക്കാം

ഏത് തരം ചര്‍മ്മമായാലും ഏത് കാലാവസ്ഥയായാലും മോയ്ച്യുറൈസര്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് നോണ്‍ ഗ്രീസി, ലൈറ്റ് വെയിറ്റ്, വാട്ടര്‍ ബേസ്ഡ് മോയ്ച്യുറൈസര്‍ ഉപയോഗിക്കുക.

സെറ്റിംഗ് സ്േ്രപ ഒരിക്കലും മറക്കരുത്

മേയ്ക്കപ്പ് ചെയ്ത ശേഷം എല്ലാമൊന്ന് സെറ്റാകുന്നതിനാണ് പേരുപോലെ തന്നെ സെറ്റിംഗ് സ്‌പ്രേ ഉപയോഗിക്കാറുള്ളത്. സെറ്റിംഗ് സ്േ്രപ ഉപയോഗിക്കുന്നത് മഴക്കാലത്ത് പോലും മേയ്ക്കപ്പ് കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും.

Story Highlights: makeup tips for the rainy season

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here