Advertisement

വാഹനത്തിൽ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാതെ റോഡിലിറങ്ങിയാൽ ഇനി പിഴയീടാക്കുമോ? [24 Fact Check]

July 31, 2022
2 minutes Read
Need a full tank of petrol to hit the road?

ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാതെ റോഡിലിറങ്ങിയാൽ പൊലീസ് പിഴയീടാക്കുന്നു എന്ന തരത്തിൽ പല പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെട്രോള്‍ ഇല്ലാതെ വഴിയിലായിപ്പോയ ബൈക്ക് ഉടമയായ യുവാവിന് ഫൈന്‍ ലഭിച്ചു എന്ന് അവകാശപ്പെട്ടാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. കേരള പൊലീസിന്റെ ഇ-ചെല്ലാന്‍ രസീതും ഇതിനൊപ്പം കാട്ടുന്നുണ്ട്.

എന്നാൽ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാതെ നിരത്തിലിറങ്ങിയാല്‍ പിഴയീടാക്കുന്ന നിയമം നിലവിലില്ല എന്നതാണ് വാസ്തവം. പൊതുഗതാഗത സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങൾ മതിയായ അളവില്‍ ഇന്ധനമില്ലാതെ വഴിയില്‍ അകപ്പെട്ടുപോയാല്‍ മാത്രമേ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുള്ളൂ.

പ്രചരിക്കുന്ന പോസ്റ്റിലെ ഇരുചക്ര വാഹന ഉടമയ്ക്ക് പിഴ നല്‍കിയപ്പോള്‍ രസീതിലെ പെനാല്‍റ്റി കോഡ് മാറിപ്പോയതാണ് തെറ്റായി വാർത്ത പ്രചരിക്കാന്‍ കാരണം.

Story Highlights: Need a full tank of petrol to hit the road?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top