പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്; തിരുത്തൽ സമയം ഇന്ന് അവസാനിക്കും

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
വെബ്‌സൈറ്റ് ശരിയായെങ്കിലും ട്രയൽ അലോട്ട്‌മെന്റ് നോക്കാനുള്ള തീയതി നീട്ടി നൽകണം എന്നാണ് വിദ്യാർത്ഥി കളുടെയും രക്ഷിതാക്കളുടെയും ആവശ്യം. എന്നാൽ നിലവിൽ തീയതി നീട്ടേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെൻറ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.
Read Also: പ്ലസ് വൺ; സമുദായം നിര്‍വചിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ടയില്ല
Story Highlights: Plus one Trail allotment correction ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here