Advertisement

Commonwealth Games 2022; ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; അഭിമാനമായി അചിന്ത ഷിയോളി

August 1, 2022
Google News 2 minutes Read
Achinta Sheuli wins gold in Weightlifting 73kg

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വര്‍ണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അചിന്തയുടെ സ്വര്‍ണനേട്ടം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്‍റിന്നുങ്ക സ്വര്‍ണം നേടിയതാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണനേട്ടം. 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. സമോവയുടെ നെവോയാണ് വെള്ളി നേടിയത്.

Read Also: Commonwealth Games 2022 തകർത്തെറിഞ്ഞ് ഇന്ത്യ; പാകിസ്താനെതിരെ വിജയലക്ഷ്യം 100 റൺസ്

വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവാണ് ആദ്യംസ്വര്‍ണം നേടിക്കൊടുത്തത്. സ്വര്‍ണ നേട്ടം ഗെയിംസില്‍ റെക്കോര്‍ഡോടെയാണ്. സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്.

Story Highlights: Achinta Sheuli wins gold in Weightlifting 73kg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here