സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീകളെ ആൾക്കൂട്ടത്തിന് വിട്ടുനൽകി; മണിപ്പൂരിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം

ആക്രമിക്കാൻ പാഞ്ഞടുത്ത ആൺകൂട്ടങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ട് ആ രണ്ട് സ്ത്രീകളും പൊലീസ് വാഹനത്തിൽ കയറിയിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്യാൻ സ്ത്രീകൾ ആവശ്യപ്പെട്ടപ്പോൾ താക്കോലില്ലെന്നായിരുന്നു അവർക്ക് ലഭിച്ച മറുപടി. സ്ത്രീകളും ഒപ്പമുണ്ടായിരുന്ന ബനധുവു കെഞ്ചിയിടടപോലും പൊലീസ് രക്ഷിക്കാൻ തയ്യാറായില്ല. കുറേ സമയത്തിന് ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത പൊലീസ് ആൾക്കൂട്ടത്തിന് നടുവിലേക്ക് വണ്ടി കൊണ്ടുനിർത്തി. സ്ത്രീകളെയും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും ആൾക്കൂട്ടം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി. ബന്ധുവിനെ തല്ലിക്കൊന്നു. സ്തീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി. ഈ സമയം പൊലീസ് സ്ത്രീകളെ ഉപേക്ഷിച്ച് പൊലീസ് സ്ഥലത്ത് നിന്ന് രക്ഷപെട്ടു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും കൂട്ടബലാത്സംഘം ചെയ്യുകയും ആ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ സിബിഐ തയ്യറാക്കിയ കുറ്റപത്രത്തിൽ നിന്നുള്ള വിവരങ്ങളാണിത്.
ചുരചന്ദ്പുരിൽ 2023 മെയ് മൂന്നിനാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ജൂലൈയിലാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചത്. 20 വയസ്സും 40 വയസ്സു തോന്നിക്കുന്ന രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുകൊണ്ട് നഗ്നരായി നടത്തിയ വീഡിയോ അന്താരാഷ്ട്രമാധ്യമങ്ങളിലും വാർത്തയായി. മണിപ്പൂരിന് വേണ്ടി രാജ്യമെങ്ങും പ്രതിഷേധങ്ങളുയർന്നു.
Read Also: രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്
മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആൾക്കൂട്ടം ഒരു ഗ്രാമം ആക്രമിക്കുകയും വീടുകൾക്ക് തീവെയ്ക്കുകയും ചെയ്തു. മനപൂർവ്വം ഒരു ക്രിസ്ത്യൻ പള്ളി കത്തിച്ചു. സമീപ ഗ്രാമങ്ങളിലുള്ള വീടുകളെയും ആക്രമിച്ചു. മെയ്തെയ് ഗ്രാമത്തലവന്മാരും മറ്റ് സമുദായനേതാക്കളും സമ്മളനം നടത്തിയുണ്ടാക്കിയ ഉടമ്പടിക്ക് ഘടകവിരുദ്ധമായിട്ടാണ് ആൾക്കൂട്ടം പ്രവർത്തിച്ചത്.
മെയ്തെയ് അക്രമത്തിൽ ഭയന്ന് മൂന്ന് ഇരകളും രണ്ട് പുരുഷന്മാരും, ഒരു അച്ഛനും മകളും കൊച്ചുമകളും പ്രാണരക്ഷാർഥം കാട്ടിലേക്ക് ഓടിക്കയറി. കുടുംബത്തിൻ്റെ ഒളിസ്ഥലം കണ്ടെത്തിയ സംഘം ചുരചന്ദ്പുരിൽ നിങ്ങൾ മെയതെയ് വിഭാഗത്തിനോട് പെരുമാറിയതിന് നിങ്ങളോട് ഞങ്ങൾ പകരം ചോദിക്കുമെന്ന് ആക്രോശിച്ച് വലിയ കോടാലിയുമായി പാഞ്ഞടുത്തു. എല്ലാ കുടുംബാംഗങ്ങളെയും നിർബന്ധിച്ച് മെയിൻ റോഡിലെത്തിച്ച് അമ്മൂമയെയും കൊച്ചുമകളെയും മറ്റ് ബന്ധുക്കളിൽ നിന്ന് അകറ്റി. രണ്ട് സ്ത്രീകളും അവരുടെ അച്ഛനും ഗ്രാമത്തലവനും ഒരു വഴിക്കും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മറ്റൊരു ദിശയിലും അകപ്പെട്ടുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് ജീപ്പിനടുത്ത് എത്തിയപ്പോൾ ആൾക്കൂട്ടം പിന്നെയും ഇരകളെ പിളർത്തി. രണ്ട് സ്ത്രീകൾ എങ്ങനെയൊക്കെയോ ഒരു പൊലീസ് ജിപ്സിയിൽ കയറിക്കൂടി. കാക്കിയണിഞ്ഞ രണ്ട് പൊലീസുകാരും ഒരു ഡ്രൈവറുമാണ് ഉള്ളിലുണ്ടായിരുന്നത്. മൂന്നുപേർ വാഹനത്തിന് പുറത്തുണ്ടായിരുന്നു. തങ്ങളുടെ പിറകെ അക്രമിസംഘം ഉണ്ടെന്നും വേഗം വാഹനമെടുക്കുവെന്നും ആൾക്കൂട്ടത്തിൻ്റെ പിടിയിലകപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കു എന്നൊക്കെ യാചിച്ചെങ്കിലും ഞങ്ങളുടെ കയ്യിൽ താക്കോലില്ലെന്ന നിസംഗത നിറഞ്ഞ മറുപടിയല്ലാതെ പൊലീസ് അവരെ സഹായിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്. പകരം ആൾക്കൂട്ടത്തിൻ്റെ നടുവിലേക്ക് ഇരുവരെയും ഇറക്കിവിട്ട ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപെടുകയാണുണ്ടായതെന്നും ഇതിനെല്ലാം സ്ത്രീകൾ സാക്ഷ്യം വഹിച്ചതായും സിബിഐ പറയുന്നു.
മണിപ്പൂർ സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും നിർദേശപ്രകാരം സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്യാങ് റേപ്, കൊലപാതകം, ക്രമിനൽ ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. സംഭവത്തിലുൾപ്പെട്ട പൊലീസുകാരുടെ പേരിലും നടപടിയുണ്ടാകും.
Story Highlights : CBI Report against Police in Manipur over naked rape parade of women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here