Advertisement

ഒരാൾക്ക് 100ൽ 151 മാർക്ക്; മറ്റൊരാൾക്ക് 0 മാർക്കോടെ ക്ലാസ് കയറ്റം: ഇത് അബദ്ധങ്ങളുടെ ഘോഷയാത്ര!

August 1, 2022
Google News 1 minute Read

ബീഹാറിലെ ഒരു ബിരുദവിദ്യാർത്ഥിക്ക് ലഭിച്ചത് 100ൽ 151 മാർക്ക്. ദർഭംഗ ജില്ലയിലെ ലളിത് നാരായൺ മിഥില സർവകലാശാലയിലെ ബിഎ വിദ്യാർത്ഥിക്കാണ് രാഷ്ട്രമീമാംസ പരീക്ഷയിൽ പരമാവധി മാർക്കിലും 51 മാർക്ക് അധികം ലഭിച്ചത്. സർവകലാശായിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയ്ക്ക് അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് പരീക്ഷയ്ക്ക് ലഭിച്ചത് 0 മാർക്കാണ്. എന്നാൽ, ഈ വിദ്യാർത്ഥിക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. സംഭവിച്ചത് അച്ചടിപ്പിശകാണെന്നാണ് സർവകലാശാല നൽകുന്ന വിശദീകരണം. ഇത് തിരിച്ചറിഞ്ഞ സർവകലാശാല കൃത്യമായ മാർക്ക് ഷീറ്റുകൾ നൽകിയെന്നും സർവകലാശാല വിശദീകരിച്ചു.

Story Highlights: Bihar varsity student mark error

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here