ഇന്ത്യന്‍ ഭരണഘടന ഓരോ പൗരന്മാര്‍ക്കും വേണ്ടിയുള്ളത്; ബോധ്യങ്ങള്‍ ചെറിയ വിഭാഗത്തിലേക്ക് ഒതുങ്ങിപ്പോകുന്നുവെന്ന് ചീഫ് ജസ്റ്റിസ്

ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഭരണഘടന പ്രകാരമുള്ള തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് പൗരന്മാര്‍ക്ക് ബോധ്യമുണ്ടാകുമ്പോള്‍ മാത്രമേ ഒരു ഭരണഘടന റിപ്പബ്ലിക് അഭിവൃദ്ധി പ്രാപിക്കൂവെന്നും എന്‍.വി രമണ പറഞ്ഞു.(constitution meant for every citizen of india says N.V Ramana)
ഛത്തീസ്ഗഡിലെ റായ്പൂരിലെ ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള അറിവ് വളരെ ചെറിയ ജനവിഭാഗത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ നിയമ വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍ തുടങ്ങിയ ചെറിയ വിഭാഗത്തിന് മാത്രമായി ഭരണഘടനയിലെ ബോധ്യങ്ങള്‍ ഒതുങ്ങിപ്പോകുകയാണ്. ഇതൊരു സങ്കടകരമായ യാഥാര്‍ത്ഥ്യമാണ്. ഭരണഘടനയിലൂടെയും നിയമവാഴ്ചയിലൂടെയും യുവാക്കള്‍ക്ക് സാമൂഹിക പരിവര്‍ത്തനമുണ്ടാകുന്നതിന്റെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണ് ഞാൻ; സജി ചെറിയാൻ
എല്ലാ ഇന്ത്യക്കാരനും അവരുടെ അവകാശങ്ങളെകുറിച്ചും കടമകളെ കുറിച്ചും ബോധ്യമുണ്ടായിരിക്കണം.നിയമത്തെ സാമൂഹിക മാറ്റത്തിന്റെ ഉപകരണമായി വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ്, നിയമവിദ്യാര്‍ത്ഥികളോടും അഭിഭാഷകരോടും സാമൂഹ്യനീതിയുടെ വിളക്കുകളാകാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ആഹ്വാനം ചെയ്യുന്നതായും വ്യക്തമാക്കി.
Story Highlights: constitution meant for every citizen of india says N.V Ramana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here