“ഇപ്പോൾ ലഭ്യമായതിനേക്കാൾ ഏറ്റവും മികച്ചത്”; ശ്രദ്ധനേടി 66 വർഷം മുൻപുള്ള ഫ്രിഡ്‌ജിന്റെ വിഡിയോ

ടെക്‌നോളജി ഏറെ വളർന്നൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ലോകം നമ്മുടെ കൈപ്പിടിയിലൊതുക്കാൻ പാകത്തിന് നമ്മൾ വളർന്നിരിക്കുന്നു. ഓൺലൈനിൽ ഓർഡർ എല്ലാ അവശ്യ സാധനങ്ങളും നമുക്ക് വീട്ടിൽ ലഭിക്കും. പല തരത്തിലുള്ള സ്മാർട്ടഫോണുകൾ, ടിവികൾ, ഫ്രിഡ്ജുകൾ തുടങ്ങി നമ്മൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് 66 വർഷം മുൻപുള്ള ഫ്രിഡ്ജിന്റെ വിഡിയോയാണ്.
ഇപ്പോൾ ഡബിൾ ഡോർ മുതൽ പലതരം അതിനൂതന സാങ്കേതികതകൾ ഉപയോഗിക്കുന്ന ഫ്രിഡ്ജുകൾ ഇപ്പോൾ ഉണ്ട്. എന്നാൽ, എന്തൊക്കെ മാറ്റം വന്നെന്നു പറഞ്ഞാലും 1956-ലെ ഫ്രിഡ്ജിന്റെ ഒരു പരസ്യം കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ലോസ്റ്റ് ഇൻ ഹിസ്റ്ററി എന്ന പേജാണ് ട്വിറ്ററിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ഒരു ഫ്രിഡ്ജിന് വേണ്ടിയുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യമാണ് കാണാൻ സാധിക്കുക.
കുപ്പികൾ വയ്ക്കാനും , ചീസ്, വെണ്ണ എന്നിവയ്ക്കുമായി ഡോറിൽത്തന്നെ ധാരാളം അറകൾ ഉണ്ട്. പഴങ്ങളും പച്ചക്കറികളും വേർപെടുത്തി പുറത്തേക്കെടുക്കാൻ സാധിക്കുന്ന ഒരു സംവിധാനം ഉണ്ട്. അതുമാത്രമല്ല. ഫ്രിഡ്ജിന്റെ ഷെൽഫുകൾ മുൻവശത്തേക്ക് വലിച്ചെടുക്കാം. കൂടാതെ ഒരു ഐസ് ക്യൂബ് എജക്‌ടറും ഇതിലുണ്ട്.
Why’s this 66 year old fridge better than the one I got now pic.twitter.com/oFfu1CFfvI
— Lost in history (@lostinhist0ry) July 22, 2022
‘എന്തുകൊണ്ടാണ് ഈ 66 വർഷം പഴക്കമുള്ള ഫ്രിഡ്ജ് ഇപ്പോൾ ലഭ്യമായതിനേക്കാൾ മികച്ചത്?’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓൺലൈനിൽ പങ്കിട്ട വിഡിയോയ്ക്ക് 11.2 ദശലക്ഷം കാഴ്ച്ചക്കാരാണുള്ളത്. ഇത്രയും വിപുലമായ ഒരു വിന്റേജ് ഫ്രിഡ്ജ് എല്ലാവരെയും അമ്പരപ്പിച്ചു. ഇന്നത്തെ ഫ്രിഡ്ജുകളേക്കാൾ വളരെ മികച്ച ഈ പഴയ റഫ്രിജറേറ്റർ ലഭ്യമാകാൻ വഴിയുണ്ടോ എന്നാണ് ആളുകൾ ഇപ്പോൾ വിഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുന്നത്.
Story Highlights: Have you seen the 66 year old fridge. old ad that goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here