Advertisement

ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഉത്തരം കിട്ടാതെയുള്ള ഒരുപാട് ചോദ്യങ്ങൾ; അമ്പത് വർഷമായി കത്തിതീരാതെ “നരകത്തിലേക്കുള്ള വഴി”

August 1, 2022
Google News 0 minutes Read

ഡോർ ടു ഹെൽ അഥവാ നരകത്തിലേക്കുള്ള വഴി. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഇത് യഥാർത്ഥത്തിൽ ഈ ഗർത്തം ഡെർവീസിലെ ഒരു പ്രകൃതി വാതക മണ്ഡലമാണ്. നിഗൂഡമായ ഗർത്തത്തിന്റെ നിഗൂഢ കഥകൾ നിരവധിയാണ്. അവിടുത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഉത്തരം കിട്ടാതെയുള്ള ഒരുപാട് ചോദ്യങ്ങൾ ഈ സ്ഥലത്തെ കുറിച്ച് ഉയർന്നിട്ടുണ്ട്. ഇപ്പോഴും അതിനൊന്നും ഉത്തരമായില്ല. ഡോർ ടു ഹെല്ലിനെ കുറിച്ചുള്ള അറിയാത്ത കഥകൾ തേടിപ്പോകാം.

അമ്പത് വർഷമായി നിർത്താതെ കത്തുകയാണ് തുർക്ക്മെനിസ്ഥാനിലെ അഹാൽ പ്രവിശ്യയിലെ ഈ അഗ്നിഗർത്തം. ഗർത്തം സ്ഥിതി ചെയ്യുന്ന പ്രദേശം ദര്‍വാസ ഗ്യാസ് ക്രേറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന് പിന്നിലെ കഥയെന്തെന്ന് നോക്കാം. ദർസ് ഗ്രാമത്തിലെ ഈ പ്രദേശത്തേക്ക് പ്രകൃതിവിഭങ്ങൾ തേടി സോവിയറ്റ് ശാസ്ത്രജ്ഞർ എത്തി. പണ്ട് കമ്മ്യൂണിസ്റ്റ് യുഎസ്എസ്ആറിന്റെ കീഴിലായിരുന്നു മരുഭൂമിയ്ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. ഇവിടെ നിന്ന് എണ്ണവിഭവങ്ങൾ ഖനനം ചെയ്തെടുത്ത് ഇതിലൂടെ ശക്തമായ ലോകരാഷ്ട്രമായി മാറാമെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ ലക്ഷ്യം. അങ്ങനെ അവിടേക്ക് എത്തിയ ശാസ്ത്രജ്ഞർ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഖനനം നടക്കവേ ഗർത്തയിലേക്ക് ഖനന ഉപകരണങ്ങൾ വീണ് മീഥെയ്ൻ വാതകം ചോരാൻ തുടങ്ങി. വിഷവാതകം ചോർന്ന് ഉണ്ടാകാൻ ഇടയുള്ള വിപത്തിനെ ഭയന്ന് ശാസ്ത്രജ്ഞർ ഇതിനുള്ള പരിഹാരം തേടാൻ തുടങ്ങി. പെട്ടെന്ന് ഒരു പരിഹാരം അത്യാവശ്യമായിരുന്നതിനാൽ ഗർത്തത്തിന് തീയിടാൻ അവർ തീരുമാനിച്ചു. ഏകദേശം 70 മീറ്റർ വിസ്തൃതിയുള്ള ഈ ഗർത്തം ദിവസങ്ങൾക്കുള്ളിൽ കത്തിത്തീരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ തീയിട്ടത്. എന്നാൽ അന്ന് കത്തി തുടങ്ങിയ തീ ഇന്നും അണഞ്ഞില്ല എന്നതാണ് സത്യം. 1971ൽ കത്തി തുടങ്ങിയ തീ ആ പ്രദേശത്തിന്റെ നാശത്തിന് കാരണമായി. പരിസ്ഥിതി നാശവും അന്തരീക്ഷ മലിനീകരണവും കാരണം ആ പ്രദേശം നശിച്ചു. അങ്ങനെയാണ് അണങ്ങാത്ത തീ ഗർത്തത്തെ അവിടുത്തുകാർ ഡോർ ടു ഹെൽ എന്ന് വിശേഷിപ്പിച്ചത്.

നിരവധി വിനോദ സഞ്ചാരികൾ എത്തുന്നതാണ് ഈ ഗർത്തം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 50,000 സഞ്ചാരികൾ സൈറ്റ് സന്ദർശിച്ചു. ഗ്യാസ് ഗർത്തത്തിന്റെ ആകെ വിസ്തീർണ്ണം ഒരു ഫുട്ബോൾ മൈതാനത്തിന് സമമാണ്. ചുറ്റുമുള്ള പ്രദേശം മരുഭൂമിയാണെങ്കിലും ക്യാമ്പിങ്ങിനായി നിരവധി പേർ എത്താറുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here