Advertisement

കനത്ത മഴ; കോട്ടയത്ത് ആറിടത്ത് ഉരുൾപ്പൊട്ടി; വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും

August 1, 2022
Google News 2 minutes Read
kottayam landslide in 6 areas

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്നു . കോട്ടയം മൂന്നിലവിൽ ആറിടത്ത് ഉരുൾ പൊട്ടി. പത്തനംതിട്ട വെണ്ണിക്കുളത്ത് ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ് മൂന്ന് പേർ മരിച്ചു. കുമ്പനാട് താമസിക്കുന്ന കുമളി സ്വദേശികളാണ് മരിച്ചത്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തമായി. പത്തനംതിട്ട ജില്ലയിൽ മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ശക്തമായ മഴയിൽ കൊച്ചിയിൽ എം ജി റോഡിൽ വെള്ളം കയറി. പത്തനംതിട്ട അത്തിക്കയത്ത് വീടിനുമുന്നിൽ നിന്ന് പമ്പാനദിയിൽ വീണ് ഒരാളെ കാണാതായി. കോതമംഗലം കുട്ടമ്പുഴയിലും തിരുവനന്തപുരം പൊന്മുടിയിലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ( kottayam landslide in 6 areas )

തുടർച്ചയായ രണ്ടാം ദിവസവും ഉച്ചയ്ക്ക് ശേഷമാണ് മലയോര മേഖലകളിൽ മഴ അതിശക്തമായത്. ശക്തമായ മഴയിൽ മലയോര മേഖലകളിൽ മരച്ചില്ലകൾ ഒടിഞ്ഞ് വീണ് വ്യാപകമായി റോഡ് ഗതാഗതം തടസപ്പെട്ടു. കോട്ടയം മുന്നിലവിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴയിൽ ആറിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. മീനച്ചിലാറിന്റെ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇതോടെ പമ്പാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.പത്തനംതിട്ട വെണ്ണിക്കുളത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു. കുമ്പനാട് താമസിക്കുന്ന കുമളി സ്വദേശി വി എം ചാണ്ടി, മക്കളായ ഫേബാ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാന്ന് മരിച്ചത്. സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ടാണ് ദുരന്തം ഉണ്ടായത്.

Read Also: സംസ്ഥാനത്ത് പ്രളയ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ

പത്തനംതിട്ട അത്തിക്കയത്ത് വീടിനു മുന്നിൽ നിന്നയാൾ കാൽ വഴുതി പമ്പാനദിയിൽ വീണു. അത്തിക്കയം സ്വദേശി റെജിയാണ് പമ്പാനദിയിൽ വീണത്. ഇയാൾക്ക് വേണ്ടി ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. മലയോര മേഖലയിലെ രാത്രി യാത്രക്കും നിരോധനമുണ്ട്. തിരുവനന്തപുരം വെള്ളറട പനച്ചമൂട് നെല്ലിക്കുഴിയിൽ 15 അടി ഉയരമുള്ള മതിലിടിഞ്ഞ് വീണ് അപകടമുണ്ടായി. അപകടത്തിൽ ഒരു കാർ തകർന്നു . കോതമംഗലം കുട്ടമ്പുഴയിൽ പൂയംകുട്ടി പുഴയ്ക്ക് അക്കരെ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിൽ മൂന്നു വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരം കല്ലാർ പൊന്മുടി റോഡിൽ മണ്ണിടിഞ്ഞ് വീണ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

Story Highlights: kottayam landslide in 6 areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here