എന്‍ടിആറിന്റെ മകള്‍ ഉമാമഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തെലുങ്കു ദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു മാസങ്ങളായി ഉമാ മഹേശ്വരി അസുഖബാധിതയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. (NTR’s daughter Uma Maheshwari found hanging in Hyderabad)
എന്‍ടിആറിന്റെ ഇളയമകളാണ് ഉമാ മഹേശ്വരി. മരണവിവരമറിഞ്ഞ് ഇവരുടെ സഹോദരി ഭര്‍ത്താവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി.
Story Highlights: NTR’s daughter Uma Maheshwari found hanging in Hyderabad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here