അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നു

അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 45-55 വരെ വേഗതയിൽ വരെ കാറ്റ് വീശുകയാണ്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ( strong wind in Arabian sea )
അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മീനച്ചിലാറ്റിൽ ജല നിരപ്പ് കൂടുന്നുണ്ട്. പാലാ നഗരത്തിൽ കൊട്ടാരമറ്റം ഭാഗത്തു വെള്ളം കയറി തുടങ്ങി.
വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. വൈക്കം തലയാഴം സ്വദേശികളായ ജനാർദ്ദനൻ പ്രദീപൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്കുശേഷമാണ് ഇരുവരും കായലിൽ മത്സ്യബന്ധനത്തിന് പോയത്.
Read Also: കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; പേരാവൂരില്‍ ഒരു കുട്ടിയെ കാണാതായി
കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരിൽ ഉരുൾപൊട്ടലുണ്ടായി. കണ്ണൂർ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുൾപൊട്ടിയത്. പേരാവൂർ മേലെ വെള്ളറ കോളനിയിൽ വീട് തകർന്ന് ഒരു കുട്ടിയെ കാണാതായി. നെടുംപുറം ചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെ രക്ഷപെടുത്തി.
നെടുംപൊയിൽ ടൗണിൽ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിർത്തിയോട് ചേർന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ്. കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങൾ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
മഴ തുടരുന്നതിനിടെ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. സന്തോഷ്, മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. മൂന്നുപേർ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാർഡ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയും തെരച്ചിൽ തുടരും.
Story Highlights: strong wind in Arabian sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here