Advertisement

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം; ഐടി വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ തമിഴ്‌നാട് പൊലീസ്

August 1, 2022
Google News 3 minutes Read
tamil nadu police to involve IT students in investigation of cyber crimes

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ വിദഗ്ധരായ ഐടി വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങി തമിഴ്‌നാട് പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എത്തിക്കല്‍ ഹാക്കിങ് എന്നിവയില്‍ വൈദഗ്ധ്യം നേടിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥികളെ കൂടി ഇതോടെ അന്വേഷണ സംഘത്തില്‍ സഹായത്തിനായി ഉള്‍പ്പെടുത്തും.(tamil nadu police to involve IT students in investigation of cyber crimes)

പുതിയ തീരുമാനത്തിന്റെ ഭാഗമായി പൊലീസ് ഇതിനോടകം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവത്ക്കരണവും തുടങ്ങി. സോഷ്യല്‍ മിഡിയയില്‍ സജീവമായി ഇടപെടുന്ന കോളജ് വിദ്യാര്‍ത്ഥികളെ ആണ് മുഖ്യമായും ഇതിനായി പരിഗണിക്കുന്നത്.

ഐടി, സോഫ്റ്റ്‌വെയര്‍ കോഴ്‌സുകള്‍, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ എങ്ങനെ തിരിച്ചറിയാമെന്ന് പൊലീസിനെ സഹായിക്കാന്‍ ഇവര്‍ക്ക് കഴിയും.

Read Also: യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം; ഒളിപ്പോരില്‍ യുക്രൈനെ തളര്‍ത്തിയത് റഷ്യന്‍ സൈബര്‍ പോരാളികള്‍

ക്രൈം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു സമ്പൂര്‍ണ്ണ സൈബര്‍ ക്രൈം സെല്‍ ഉണ്ടാകും. എന്നാല്‍ സോഫ്റ്റ്‌വെയര്‍, ഐടി സാങ്കേതികവിദ്യകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളെക്കുറിച്ച് നല്ല അറിവുള്ള മിടുക്കരായ യുവാക്കള്‍ക്ക് ഇവരെ സഹായിക്കാനാകും. ഇത് വകുപ്പിന് അധിക നേട്ടമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

Story Highlights: tamil nadu police to involve IT students in investigation of cyber crimes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here