Advertisement

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ളവർ എമർജൻസി കിറ്റിൽ കരുതേണ്ട സാധനങ്ങൾ എന്തെല്ലാം ?

August 1, 2022
Google News 2 minutes Read
things in emergency kit

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശത്ത് താമസിക്കുന്നവർക്കായി സംസ്ഥാനത്ത് 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ആദ്യ ക്യാമ്പ് റാന്നിയിൽ തുറന്നു. 12 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ക്യാംപ് തുറന്നത്. ( things in emergency kit )

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായിട്ടുണ്ട്. കോട്ടയം മൂന്നിലവിൽ ആറിടത്ത് ഉരുൾ പൊട്ടി. കോതമംഗലം കുട്ടമ്പുഴയിൽ പൂയംകുട്ടി പുഴയ്ക്ക് അക്കരെ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിൽ മൂന്നു വീടുകളിൽ വെള്ളം കയറി. പ്രശ്‌നബാധിത പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാൽ കൈയിൽ എമർജൻസി കിറ്റ് കരുതേണ്ടതാണ്.

Read Also: സംസ്ഥാനത്ത് പ്രളയ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ

എന്തൊക്കെയാണ് എമർജൻസി കിറ്റിൽ കരുതേണ്ടത് ?

  • മാസ്‌ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഹിയറിംഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണം.
  • ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം
    ബിസ്‌കറ്റ്, റസ്‌ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ
  • ഫസ്റ്റ് എയ്ഡ് കിറ്റ്- അതിൽ പ്രമേഹം, രക്ത സമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, തുടങ്ങിയവയ്ക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾ, ക്ലോറിൻ ടാബ്ലറ്റുകൾ എന്നിവ
  • ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷന് കാർഡ്, സർട്ടിഫിക്കേറ്റുകൾ, തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം.
  • ദുരന്ത സമയത്ത് അപ്പപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കാൻ ഒരു റേഡിയോ
  • വ്യക്തിശുചിത്വ വസ്തുക്കളായ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ്, ടിഷ്യു പേപ്പർ എന്നിവ
  • ഒരു ജോഡി വസ്ത്രം
  • ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ
  • വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും, പ്രവർത്തന സജ്ജമായ ടോർച്ചും, ബാറ്ററിയും
  • രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ
  • അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലെയ്‌ഡോ
  • മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക്

Story Highlights: things in emergency kit, kerala, flood, heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here