Advertisement

‘ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയം’; വ്യാപക പ്രളയ സാഹചര്യമില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി

August 2, 2022
Google News 3 minutes Read

മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാര അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് ശേഖര്‍ കുര്യാക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു. (all preparations completed to deal with heavy rain says state disaster management authority)

കേന്ദ്രസേനകളുടെ ഉള്‍പ്പെടെ സേവനം സര്‍ക്കാര്‍ തേടിക്കഴിഞ്ഞതായി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. അഞ്ച് ദിവസം അടുപ്പിച്ച് കേരളത്തില്‍ പല ജില്ലകളിലും അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് ഓരോ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കരുതിയിരിക്കണമെന്നാണ് ശേഖര്‍ കുര്യാക്കോസ് അറിയിക്കുന്നത്. സ്ഥിതിഗതികള്‍ നേരിടുന്നതിനായി ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്. വ്യാപക പ്രളയസാഹചര്യമില്ലെന്നും ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും ശേഖര്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Story Highlights: all preparations completed to deal with heavy rain says state disaster management authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here