ദിവസേന 2 ജിബി 98 രൂപയ്ക്ക്; ബിഎസ്എൻഎലിന്റെ റീചാർജ് പ്ലാൻ

കുറഞ്ഞ ചിലവിൽ കൂടുതൽ ഡേറ്റ നൽകുന്ന പ്ലാനുമായി ബിഎസ്എൻഎൽ. 98 രൂപയ്ക്ക് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡേറ്റ ലഭിക്കും. 22 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
അതേസമയം, ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.
മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതിയെന്നും ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടതെന്നുമാണ് പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത്. എന്നാൽ വോയ്സ് റേറ്റ് കട്ടർ എന്ന പ്ലാൻ ഇല്ലെന്ന് അധികൃതർ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് വ്യക്തമാക്കി.
Story Highlights: bsnl recharge plan worth 98rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here