പീഡനക്കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ പ്രായവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സിവിക് ചന്ദ്രൻ്റെ വാദം. പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവ എഴുത്തുകാരിയും കോടതിയെ സമീപിച്ചിരുന്നു. വടകര ഡി വൈ എസ് പി യാണ് കേസ് അന്വേഷിച്ചത്.
കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
Read Also: പീഡനക്കേസ്; സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
ഇതിനിടെ മറ്റൊരു എഴുത്തുകാരി കൂടിസിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Story Highlights: civic chandran gets unconditional anticipatory bail in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here