Advertisement

ലെയ്സ് ചോദിച്ചിട്ട് നൽകിയില്ല; കൊല്ലത്ത് 19കാരനെ ക്രൂരമായി മർദ്ദിച്ച് മദ്യപസംഘം

August 2, 2022
Google News 1 minute Read

കൊല്ലത്ത് 19 വയസുകാരനെ ക്രൂരമായി മർദിച്ച് മദ്യപസംഘം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനാണ് അതിക്രൂര മർദനമേറ്റത്. ലെയ്സ് ചോദിച്ചിട്ട് നൽകാത്തതിനായിരുന്നു ആക്രമണമെന്ന് യുവാവ് പ്രതികരിച്ചു. യുവാവിനെ എട്ടോളം വരുന്ന മദ്യപസംഘം ക്രൂരമായി ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകുന്നേരത്തോടെ കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ വച്ചായിരുന്നു സംഭവം. നീലകണ്ഠനും സുഹൃത്ത് അനന്ദുവും വരുന്ന വഴി ഇവർ കഴിച്ചുകൊണ്ടുവന്ന ലെയ്സ് നൽകാൻ മദ്യപസംഘം ആവശ്യപ്പെട്ടു. എന്നാൽ, നീലകണ്ഠൻ ഇത് നൽകിയില്ല. തുടർന്നായിരുന്നു ആക്രമണം. പ്രദേശത്ത് സ്ഥിരമായി മദ്യപിക്കുന്ന സാമൂഹ്യവിരുദ്ധ സംഘമാണ് ഇവർ എന്ന് നീലകണ്ഠൻ 24നോട് പറഞ്ഞു. ഒരു പവൻ്റെ മാലയും മൊബൈൽ ഫോണുമൊക്കെ സംഘം അപഹരിച്ചു. ആരോ ചാടി തലയിൽ ചവിട്ടി എന്നും നീലകണ്ഠൻ പറഞ്ഞു. നീലകണ്ഠൻ്റെ സുഹൃത്തായ അനന്ദുവാണ് ദൃശ്യങ്ങൾ പകർത്തിയത്.

പ്രതികളിൽ ചിലരെ പൊലീസ് തിരിച്ചറിഞ്ഞെന്നും ഇന്ന് രാത്രി തന്നെ ഇവരെ പിടികൂടുമെന്നുമാണ് സൂചന. ഒരാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

Story Highlights: drunk people beaten up 19 year old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here