Advertisement

പൂമാലയുമായി വിവാഹവേദിയിൽ ആമസോൺ ഡെലിവറി ബോയ്, ചിരിയടക്കാനാകാതെ വധു; രസകരമായ കാഴ്ച്ച

August 2, 2022
2 minutes Read

പല രസകരമായ വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിൽ നടക്കുന്ന രസകരമായതും കണ്ണ് നിറയുന്നതുമായ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുമുണ്ട്. അതുപോലെ വിവാഹ വേദിയിൽ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആമസോണിൽ ജോലി ചെയ്യുന്ന വധുവിന് വരൻ നൽകിയത് ഒരു കിടിലൻ സർപ്രൈസ് ആണ് ആളുകളെ ചിരിപ്പിച്ചത്. ലിങ്ക്ഡ്ഇനിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണല്‍ മാനേജറാണ് വധു. വിവാഹ സമയത്ത് കഴുത്തില്‍ ചാര്‍ത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരന്‍ അഭിനയിക്കുകയും തുടര്‍ന്ന് ആമസോണ്‍ ഡെലിവെറി ബോയ് ഒരു ബോക്‌സുമായി സ്‌റ്റേജിലെത്തി ഇത് നൽകുന്നതുമാണ് രംഗം. അയാളുടെ കൈയിലെ ബോക്‌സില്‍ പൂമാലയാണുണ്ടായിരുന്നത്. ഇതുകണ്ട് ചിരിയടക്കുന്ന വധുവിന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

വരൻ കൃഷണ വര്‍ഷ്ണി ഗൂഗ്ള്‍ ആഡ്‌സ് സീനിയര്‍ മാനേജരാണ്. വധു ഫാഗുനി ഖന്ന ആമസോണ്‍ ജീവനക്കാരിയാണ്. ഇവരുടെ വിവാഹത്തിനിടയ്ക്കാണ് ഈ രസകരമായ സംഭവമുണ്ടായത്. ‘ആമസോണില്‍ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫാഗുനിക്ക് ഞാനൊരു സര്‍പ്രൈസ് നല്‍കി. പൂമാല നഷ്ടപ്പെതായി ഞാന്‍ അഭിനയിച്ചു. എന്നിട്ട് അത് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തു. ഇങ്ങനെയാണ് കൃഷ്ണ ചിത്രത്തോടൊപ്പം കുറിച്ചത്.

ആറായിരത്തോളം പേരാണ് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ ഈ പോസ്റ്റിന് കമന്റുകളും നൽകി. മനോഹരമായ ഒരു നിമിഷമാണ് ഇതെന്നും പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകുന്നത് മനോഹരമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ആളുകൾ നൽകിയത്.

Story Highlights: groom forgot varmala but amazon reached on time viral story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top