Kerala Rain: കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ അടുത്ത മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.(holiday for two districts in kerala due to heavy rain)
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കേരളത്തില്‍ അനുഭവപ്പെടുന്നതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പറയുന്നു. അതീവ ഗൗരവ സാഹചര്യമാണ് കേരളത്തിലേതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, സീനിയര്‍ സൈന്റിസ്റ്റ് ഡോ. ആര്‍.കെ ജെനമണി ട്വന്റിഫോറിനോട് പറഞ്ഞു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
Read Also: കര പറ്റിയ കൊമ്പൻ വീണ്ടും ചാലക്കുടി പുഴയിൽ
കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യതയും ഏറെയാണ്.
Story Highlights: holiday for two districts in kerala due to heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here