കര പറ്റിയ കൊമ്പൻ വീണ്ടും ചാലക്കുടി പുഴയിൽ

ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് തുരുത്തില്‍ കയറിയ ആന വീണ്ടും പുഴയിലേക്ക് ഇറങ്ങി. അടുത്ത കരയിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ആന. നേരത്തെ കരയിലേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും ഒഴുക്കിനെ അതിജീവിക്കാൻ കഴിയാതെ ആന തുരുത്തിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ആന പുഴയിലേക്ക് ഇറങ്ങിയത്.
ആന പുഴയില്‍ അകപ്പെട്ടിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. ഇവിടെ നിന്ന് കയറാനുള്ള ശ്രമത്തിലാണ് ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തുകയായിരുന്നു. എന്നാല്‍ ഇവിടം ഒഴുക്ക് കൂടിയ സ്ഥലമായതിനാല്‍ കാട്ടിലേക്ക് കടക്കാന്‍ ആനയ്ക്ക് പ്രയാസമാകും.
Read Also: Kerala Rain: അതിശക്തമായ ഒഴുക്കില്‍ അഞ്ച്മണിക്കൂര്‍…; ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി
ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്തുണ്ട്. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Story Highlights: Elephant stranded for hours at Chalakudy river in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here