എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞു; പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴുന്നു

എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് താഴുന്നു. മൂന്നു മണിക്ക് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ ജലനിരപ്പ് 2.835 മീറ്ററായി കുറഞ്ഞു. മംഗലപ്പുഴ ഭാഗത്ത് 2.570 മീറ്ററായും കാലടിയില്‍ 4.655 മീറ്ററായും കുറഞ്ഞു ( intensity of rain has reduced in Ernakulam ).
മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് 11.855 മീറ്ററായി താഴ്ന്നു. ഇവിടെ 10.015മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പിച്ച് നില.
ജലനിരപ്പ്
( മൂന്നു മണിക്ക് ലഭ്യമായ കണക്കു പ്രകാരം )
പെരിയാറിലെ ജലനിരപ്പ്
മാര്‍ത്താണ്ഡവര്‍മ്മ ⬇️ താഴുന്നു
നിലവിലെ ജലനിരപ്പ് – 2.085 m
വെള്ളപ്പൊക്ക മുന്നറിയിപ്പ് നില – 2.50 m
അപകട നില – 3.76m
മംഗലപ്പുഴ ⬇️ താഴുന്നു
നിലവിലെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നില – 2.570m
വെള്ളപ്പൊക്ക മുന്നറിയിപ്പ് നില – 3.30m
അപകടനില – 7.30m
കാലടി ⬇️ താഴുന്നു
നിലവിലെ ജലനിരപ്പ് – 4.555m
വെള്ളപ്പൊക്ക മുന്നറിയിപ്പ് നില – 5.50m
അപകട നില – 7.30m
മൂവാറ്റപുഴയാറിലെ ജലനിരപ്പ്
മൂവാറ്റപുഴയാറിലെ ജലനിരപ്പ് ⬇️ താഴുന്നു
നിലവിലെ ജലനിരപ്പ് – 11.085m
വെള്ളപ്പൊക്ക മുന്നറിയിപ്പ് നില – 10.015
അപകട നില – 11.015m
Read Also: Kerala Rain: 7 ഡാമുകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയില്‍ 5 ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊന്മുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, പാംബ്ല, കണ്ടള, മൂഴിയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.
21 ഡാമുകളുടെ ഷട്ടറുകള്‍ ഇതുവരെ ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തി.
മിന്നല്‍പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം, വയനാട് കാരാപ്പുഴ, കാഴിക്കോട് കുറ്റ്യാടി ഡാം, കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.
അതേസമയം കോട്ടയം കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കൂട്ടിക്കല്‍ മേഖലയില്‍ മഴ ശക്തമാകുമ്പോള്‍ തന്നെ ജലനിരപ്പ് ഉയരാന്‍ പ്രദേശത്തെ ചെക്ക് ഡാം കാരണമാകുന്നുണ്ട്. ഡാം പൊളിച്ചു മാറ്റുന്നതിന് എത്രയും പെട്ടെന്ന് ഫണ്ട് അനുവാദിക്കാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Story Highlights: intensity of rain has reduced in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here