വെറും 155 രൂപയ്ക്ക് ജിയോ അൺലിമിറ്റഡ് പ്ലാൻ

വെറും 155 രൂപയ്ക്ക് അൺലിമിറ്റഡ് പ്ലാനുമായി ജിയോ. 155 രൂപയുടെ റീചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് വോയിസ് കോളും രണ്ട് ജിബി ഡേറ്റയും 300 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.
കുറഞ്ഞ ചിലവിൽ കൂടുതൽ ഡേറ്റ നൽകുന്ന പ്ലാനുമായി ബിഎസ്എൻഎലും രംഗത്ത് വന്നിട്ടുണ്ട്. 98 രൂപയ്ക്ക് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡേറ്റ ലഭിക്കും. 22 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
Read Also: ദിവസേന 2 ജിബി 98 രൂപയ്ക്ക്; ബിഎസ്എൻഎലിന്റെ റീചാർജ് പ്ലാൻ
അതേസമയം, ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.
Story Highlights: jio 155 recharge plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here