Advertisement

വോയിസ് കോളിനും SMSനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

January 23, 2025
Google News 1 minute Read

വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. രണ്ട് റീചാർജ് പ്ലാനുകളാണ് എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന രണ്ട് പ്ലാനുകൾ പുനഃക്രമീകരിച്ചാണ് പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം.

ഇന്റർനെറ്റ് ഡേറ്റ നൽകിയിരുന്ന 509 രൂപയുടെ പ്ലാനാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഡേറ്റ ഒഴിവാക്കി അൺലിമിറ്റഡ് വോയ്‌സ് കോളും 900 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദീർഘകാല വോയ്‌സ് കോൾ, എസ്എംഎസ് സേവനങ്ങൾ വേണ്ടവർക്കാണ് മറ്റൊരു പ്ലാൻ എത്തിച്ചിരിക്കുന്നത്. ഒരു വർഷം കാലാവധിയുള്ള 1999 രൂപയുടേതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളും 3600 എസ്എംഎസും ഇതിൽ ലഭിക്കും. നേരത്തെ 24 ജിബി ഇന്റർനെറ്റ ഡേറ്റ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒഴിവാക്കിയാണ് പ്ലാൻ പുനഃക്രമീകരിച്ചിരിക്കുന്നത്.

ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി.

പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ് നിയമത്തിലെ ഭേദ​ഗതി. പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.

Story Highlights : Airtel introduces prepaid voice and SMS-only plans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here