ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടി സ്വാഗതാഹർഹം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കൊലക്കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കളക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആലപ്പുഴ കളക്ടർ പദവിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. (kantapuram ap abubakar welcomes government for removing sreeram venitaraman)
തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തുക എന്നത് ജനാധിപത്യ സർക്കാരിന് കരണീയമായ മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടിയെയാണ് കേരള മുസ്‌ലിം ജമാഅത്ത് എതിർത്തതും തിരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതും.
സപ്ലൈകോ ജനറല്‍ മാനേജരായാണ് പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് ശ്രീറാമിന് പകരം ആലപ്പുഴ കളക്ടറാകുക. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐഎഎസ്. പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ദിവസങ്ങള്‍ക്കകമാണ് ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.
Story Highlights: kantapuram ap abubakar welcomes government for removing sreeram venitaraman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here