Advertisement

അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റി

August 2, 2022
Google News 3 minutes Read
kerala state film awards ceremony shifted due to heavy rain

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.(kerala state film awards ceremony shifted due to heavy rain )

തിരുവനന്തപുരം നിശാഗന്ധിയിലാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് നടത്താനിരുന്നത്. ചടങ്ങ് മഴമൂലം മാറ്റിവെച്ചിരിക്കുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കേരളത്തില്‍ അനുഭവപ്പെടുന്നതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പറയുന്നു. അതീവ ഗൗരവ സാഹചര്യമാണ് കേരളത്തിലേതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, സീനിയര്‍ സൈന്റിസ്റ്റ് ഡോ. ആര്‍.കെ ജെനമണി ട്വന്റിഫോറിനോട് പറഞ്ഞു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യതയും ഏറെയാണ്.

Read Also: Kerala Rain Live Updates: അതിതീവ്രമഴ; വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ജാഗ്രത

അറബി കടലില്‍ നിന്നും കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തിന് മുകളിലേക്കാണ് നീങ്ങുന്നത്. തെക്കന്‍ കേരളത്തിലാണ് ഇനിയുള്ള മണിക്കൂറിലും കൂടുതല്‍ ശക്തമായ മഴക്ക് സാധ്യത. 2018 ലെ സമാനമായ സാഹചര്യം നിലവിലുള്ളതെന്ന് ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് 24നോട് പറഞ്ഞു.

Story Highlights: kerala state film awards ceremony shifted due to heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here