Advertisement

ചെസ് ഒളിമ്പ്യാഡ്; മാഗ്നസ് കാൾസണെ രണ്ട് തവണ കീഴടക്കിയ പ്രഗ്നാനന്ദയ്ക്ക് തോൽവി; ഞെട്ടൽ

August 2, 2022
1 minute Read

തമിഴ്നാട്ടിലെ മഹാബലിപുരത്തു നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ അഞ്ചാം റൗണ്ടിൽ ഇന്ത്യയുടെ ഏഴ് പേർ വിജയിച്ചു. അഞ്ച് പേർ പരാജയപ്പെട്ടു. 12 പേർ സമനില നേടി. ഓപ്പൺ വിഭാഗത്തിൽ ഇ അർജുൻ, ഡി. ഗൂകേഷ്, ബി. അഭിദാൻ, എസ്.പി. സേതുരാമൻ, പുരാണിക് അഭിമന്യു എന്നിവരും വനിതാ വിഭാഗത്തിൽ താനിയ സച്ച്ദേവ്, പി.വി.നന്ദിത എന്നിവരുമാണ് വിജയിച്ചത്. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ രണ്ട് തവണ വീഴ്ത്തിയ ആർ. പ്രഗ്നാനന്ദ, കാർത്തികേയൻ മുരളി എന്നിവരും വനിതാ വിഭാഗത്തിൽ സൗമ്യസ്വാമിനാഥൻ, ദിവ്യ ദേശ് മുഖ്, പി.വി. നന്ദിത എന്നിവരും പരാജയപ്പെട്ടു. നാളെ വൈകിട്ട് മൂന്നു മണി മുതൽ ആറാം റൗണ്ട് മത്സരങ്ങൾ നടക്കും.

സമീപകാലത്തെ അവിശ്വസനീയ പ്രകടനങ്ങളിൽ ശ്രദ്ധ നേടിയ പ്രഗ്നാനന്ദയുടെ പരാജയം ഞെട്ടലായി. സ്പാനിഷ് താരം സാൻ്റോസ് ലറ്റാസ ജെയ്മെയാണ് ഇന്ത്യയുടെ അത്ഭുതബാലനെ ഞെട്ടിച്ചത്. കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 85ആമത്തെ മൂവിൽ പരാജയം സമ്മതിക്കുകയായിരുന്നു.

Story Highlights: praggnanandhaa chess olympiad lost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top