Advertisement

‘ശ്രീറാം വെങ്കിട്ടരാമനെ മാറ്റി’; നീതിക്ക്‌ വേണ്ടി ഒന്നിച്ച്‌ നിന്നവരുടെ പോരാട്ട വിജയമാണിത്‌; ടി സിദ്ദിഖ്

August 2, 2022
Google News 2 minutes Read

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി. സിദ്ദിഖ്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് മരിച്ച്‌ പോയ മാധ്യമ പ്രവർത്തകൻ കെ എം ബഷീർ. അത് സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു എന്ന് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ഫോട്ടോ പങ്കുവച്ചാണ് ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(t siddique welcomes decision to remove sriram venkataraman)

ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റ്:

ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണു മരിച്ച്‌ പോയ ബഷീർ എന്ന് സർക്കാറിനു ബോധ്യപ്പെട്ടിരിക്കുന്നു…
നീതിക്ക്‌ വേണ്ടി ഒന്നിച്ച്‌ നിന്നവരുടെ പോരാട്ട വിജയമാണിത്‌…

അതേസമയം കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലുള്ള ശ്രീറാമിനെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചതിന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍ണായക സ്ഥാന മാറ്റം.

Story Highlights: t siddique welcomes decision to remove sriram venkataraman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here