Advertisement

കൈൽ മയേഴ്സിന് ഫിഫ്റ്റി; വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ

August 2, 2022
Google News 2 minutes Read
west indies innings india

ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടി. 50 പന്തുകളിൽ 73 റൺസെടുത്ത ഓപ്പണർ കൈൽ മയേഴ്സ് ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 2 വിക്കറ്റ് വീഴ്ത്തി. (west indies innings india)

മികച്ച തുടക്കമാണ് വിൻഡീസിനു ലഭിച്ചത്. ബ്രാൻഡൻ കിംഗും മയേഴ്സും ചേർന്ന ഓപ്പണിംഗ് സഖ്യം 57 റൺസ് കൂട്ടിച്ചേർത്തു. 20 റൺസെടുത്ത ബ്രാൻഡൻ കിംഗിൻ്റെ കുറ്റി പിഴുത ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടി. എങ്കിലും മറുവശത്ത് മയേഴ്സ് തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ കൃത്യം 50 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷം പൂരാൻ മടങ്ങി. 22 റൺസെടുത്ത താരത്തെ ഭുവനേശ്വർ കുമാർ ഋഷഭ് പന്തിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. തൻ്റെ അടുത്ത ഓവറിൽ മയേഴ്സിനെയും ഭുവി മടക്കി. വിൻഡീസ് ഓപ്പണറും പന്തിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

Read Also: മൂന്നാം ടി-20യിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ്; ഹൂഡ കളിക്കും

അവസാന ഓവറുകളിൽ ഷിംറോൺ ഹെട്‌മെയറും റോവ്മൻ പവലും നടത്തിയ കൂറ്റനടികളാണ് വിൻഡീസിനെ മികച്ച ടോട്ടലിൽ എത്തിച്ചത്. അവസാന ഓവറിൽ അർഷ്ദീപ് സിംഗ് പവലിനെ മടക്കി. 14 പന്തുകളിൽ 23 റൺസെടുത്ത താരത്തെ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ ഹെട്‌മെയർ (12 പന്തിൽ 20) റണ്ണൗട്ടായി.

Story Highlights: west indies innings india t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here