Advertisement

‘മൈക്കല്ലേ കയ്യിൽ, അപ്പോ മൈക്കിൾ ജാക്സൺ ആയിരിക്കും..’- ആളുകളെ ചിരിപ്പിച്ച് ഒരു കുഞ്ഞു മിടുക്കി

August 3, 2022
Google News 2 minutes Read

സോഷ്യൽ മീഡിയ കാഴ്ചകളുടെ ഒരു കലവറയാണ്. രസകരവും കൗതുകവും നിറഞ്ഞ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിൽ നമുക്കിടയിലേക്ക് എത്താറുണ്ട്. അങ്ങനെയൊരു കുട്ടികുറുമ്പിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിൽ കാണുന്ന പെൺക്കുട്ടിയുടെ മറുപടിയാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്.

മൈക്കും കയ്യിലേന്തി പാട്ടുപാടുന്നതുപോലെ നിൽക്കുന്ന ഒരു ഡോളിനെ കാണിച്ചിട്ട് ഇത് ആരാണെന്നാണറിയാമോ എന്ന് ഒരാൾ ഒരു പെൺകുട്ടിയോട് ചോദിക്കുകയാണ്. ഉടനെ തന്നെ മറുപടിയും എത്തി. മൈക്കിൾ ജാക്സൺ എന്ന്. അതെന്താ മൈക്കിൾ ജാക്സൺ എന്നുറപ്പ് എന്ന് ചോദിച്ചപ്പോൾ മൈക്ക് കയ്യിലുണ്ടല്ലോ അപ്പോൾ മൈക്കിൾ ജാക്‌സൺ ആയിരിക്കും എന്നാണ് കുട്ടിയുടെ മറുപടി. അതിന് ഈ ഡോൾ പെണ്ണല്ലേ എന്ന് വീണ്ടും ചോദിക്കുമ്പോൾ എങ്കിൽ മൈക്കിൾ ചേച്ചി എന്ന് വിളിക്കാം എന്ന കുട്ടി രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്.

ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ കുട്ടികൾ കുഴക്കാറുണ്ട്. അടുത്തിടെ രസകരമായ ഒരു ചോദ്യക്കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. തമിഴിലാണ് കുട്ടി സംസാരിക്കുന്നത്. ബേബി നിഹ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുഞ്ഞുമിടുക്കിയുടെ വിശേഷങ്ങളാണ് ഈ പേജിൽ പങ്കുവെച്ചിരിക്കുന്നതും. വളരെ രസകരമാണ് ഇപ്പോൾ വൈറലായ വിഡിയോയിലെ ചോദ്യങ്ങൾ.

ൽഫി ക്യാമറയിൽ നോക്കി ‘ഇത് ഫോട്ടോവാ?( ഫോട്ടോയാണോ) എന്ന് കുട്ടി ചോദിക്കുന്നു. അപ്പോൾ ‘അമ്മ നൽകുന്ന മറുപടി ഇത് വിഡിയോ ആണെന്നാണ്. അപ്പോൾ അടുത്ത ചോദ്യം ‘കണ്ണാടി മാതിരിയാ?’ (കണ്ണാടി പോലെയാണോ) എന്നാണ്. പിന്നീട് രസകരമായ സംശയങ്ങളും മറുപടികളുമൊക്കെയാണ് വിഡിയോയിൽ. തമിഴിലാണ് സംസാരമെങ്കിലും മലയാളികളും ഏറ്റെടുത്തിരിക്കുകയാണ് ഈ രസികൻ വിഡിയോ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here