ഭക്ഷ്യമന്ത്രിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ ജി.ആര്‍ അനിലിന് അതൃപ്തി

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിച്ചത് അറിഞ്ഞില്ലെന്ന മന്ത്രി ജി ആര്‍ അനിലിന്റെ അതൃപ്തിക്ക് പിന്നാലെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യമന്ത്രിയുടെ വിഷയത്തിലുള്ള അതൃപ്തി മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.(pinarayi vijayan criticise gr anil)
നിയമനം അറിഞ്ഞില്ലെന്ന വാര്‍ത്ത ചോര്‍ന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്കാണ്. ശ്രീറാമിന്റെ നിയനത്തെ ന്യായീകരിച്ച മുഖ്യമന്ത്രി മന്ത്രിയുടെ നടപടി ശരിയായില്ലെന്നും പറഞ്ഞു. ആലോചിച്ച് തീരുമാനമെടുക്കുന്നയാളാണ് ചീഫ് സെക്രട്ടറി എന്നും പിണറായി വിജയന്‍ പറഞ്ഞു.
Read Also: മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ യോഗത്തില്‍ ചീപ് സെക്രട്ടറിക്ക് വിമര്‍ശനമുയര്‍ന്നു. നിയമനങ്ങള്‍ വകുപ്പ് മന്ത്രിയോട് ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി. ശ്രീറാമിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ല. സംശയകരമായ വ്യക്തിത്വമുള്ളവരെ നേരത്തെയും ഭക്ഷ്യവകുപ്പില്‍ നിയമിച്ചെന്നും ജി ആര്‍ അനില്‍ പറഞ്ഞു.
Story Highlights: pinarayi vijayan criticise gr anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here