Advertisement

സ്ക്വിഡ് ഗെയിം റെക്കോർഡ് തകർക്കാനാവാതെ സ്ട്രേഞ്ചർ തിങ്സ്

August 3, 2022
Google News 1 minute Read

നെറ്റ്ഫ്ലിക്സിലെ ആകെ കാഴ്ചക്കാരിൽ സ്ക്വിഡ് ഗെയിം റെക്കോർഡ് തകർക്കാനാവാതെ സ്ട്രേഞ്ചർ തിങ്സ് നാലാം സീസൺ. നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രേഞ്ചർ തിങ്സ് സീസൺ ഫോർ ആദ്യ മാസം 1.352 ബില്ല്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്യപ്പെട്ടു. രണ്ട് ഭാഗങ്ങളായാണ് സീസൺ ഫോർ സ്ട്രീം ചെയ്തത്. ഇത് രണ്ടും കൂടിയുള്ള കണക്കാണിത്. അതേസമയം, സ്ക്വിഡ് ഗെയിംസ് ആവട്ടെ 1.650 ബില്ല്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്യപ്പെട്ടു.

നെറ്റ്ഫ്ലിക്സ് സീസൺ ഫോറിൻ്റെ ആദ്യ ഭാഗം മെയ് 27നാണ് പുറത്തിറങ്ങിയത്. ഏഴ് എപ്പിസോഡുകൾ ആദ്യ ഭാഗത്തിലുണ്ടായിരുന്നു. രണ്ട് എപ്പിസോഡുകൾ അടങ്ങിയ രണ്ടാം ഭാഗം ജൂലായ് ഒന്നിന് റിലീസായി. സീരീസിന് ഇനിയൊരു ഫൈനൽ സീസൺ കൂടിയുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

സ്ക്വിഡ് ഗെയിമിൻ്റെ ആകെ സമയം 8 മണിക്കൂറാണ്. അതേസമയം, സ്ട്രേഞ്ചർ തിങ്സ് സീസൺ 4 13 മണിക്കൂറുണ്ട്. അഞ്ച് മണിക്കൂർ അധികമുണ്ടെങ്കിലും സ്ക്വിഡ് ഗെയിമിനെ മറികടക്കാൻ സ്ട്രേഞ്ചർ തിങ്സിനു കഴിഞ്ഞില്ല. ഒന്നാം സ്ഥാനത്ത് സ്ക്വിഡ് ഗെയിമും രണ്ടാം സ്ഥാനത്ത് സ്ട്രേഞ്ചർ തിങ്സും ഉള്ള പട്ടികയിൽ ബ്രിഡ്ജ്ടണിൻ്റെ രണ്ടാം സീസണാണ് മൂന്നാമത്. ആകെ 656 മില്ല്യൺ മണിക്കൂറുകളിൽ ബ്രിഡ്ജ്ടൺ സീസൺ 2 സ്ട്രീം ചെയ്യപ്പെട്ടു.

Story Highlights: Stranger Things Squid Game Record Netflix

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here