Advertisement

പാലായിൽ റോഡ് ഇടിഞ്ഞ് താണു; വലിയ ഗർത്തം; നദികളിലെ ജലനിരപ്പ് ഉയർന്നു

August 4, 2022
Google News 2 minutes Read

കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണു, വലിയ ഗർത്തം രൂപപ്പെട്ടു . കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയിൽ കയർ വലിച്ചുകെട്ടിയിട്ടുണ്ട്. കുഴി രൂപപ്പെട്ടത് രാവിലെ 8 മണിക്കാണ്. കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നു.(heavy rain road collapsed in pala kottayam)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ നിന്നും ഉയർന്നു കഴിഞ്ഞു. പ്രദേശത്ത് ഗതാഗതം പൂർണമായും തടസപ്പെട്ടു. ഭരണങ്ങാനം -വിളക്കുമാടം റോഡിൽ വെള്ളക്കെട്ടുണ്ട്. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ഇടവിട്ട് തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Story Highlights: heavy rain road collapsed in pala kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here