അൽ ഖ്വയിദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

അൽ ഖ്വയിദ തലവൻ അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദിഅറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
അമേരിക്കയിലും സൗദി അറേബ്യയിലും ഹീനമായ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വംനൽകിയ തീവ്രവാദി നേതാക്കളിൽ ഒരാളായി അൽ സവാഹിരിയെ കണക്കാക്കുന്നു. അൽ സവാഹിരിയുടെ നേതൃത്വത്തിൽ നടന്ന തീവ്രവാദ പ്രവർത്തനങ്ങൾ സൗദി പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലുംപെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി ചൂണ്ടിക്കാട്ടി. നിരപരാധികളെ തീവ്രവാദ സംഘടനകളിൽനിന്ന് സംരക്ഷിക്കാൻ ഒരുമിച്ച് സഹകരിക്കാൻ സൗദി അറേബ്യ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Story Highlights: Saudi Arabia welcomes US killing of Al Qaeda chief Ayman Al-Zawahiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here