സ്വന്തം കുഞ്ഞിനെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് അമ്മ; കുട്ടി മരിച്ചു

സ്വന്തം കുഞ്ഞിനെ കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിയുന്ന അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്രയും ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച നാല് വയസുള്ള പെൺകുഞ്ഞ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വടക്കൻ ബംഗളൂരുവിലെ എസ്ആർ നഗറിലെ ഒരു അപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ( Bengaluru Dentist Threw Daughter Off 4th Floor )
കുട്ടിയെ താഴേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം, സ്ത്രീ കൈവരിയിൽ കയറി ഏതാനും നിമിഷത്തേയ്ക്ക് സ്തംഭിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണാം. ഉടൻ തന്നെ കുടുംബാംഗങ്ങൾ ഓടിയെത്തി, യുവതിയെ പിന്നിലേക്ക് വലിച്ചിറക്കുകയായിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞ യുവതി ദന്തഡോക്ടറാണ്. ഇവരുടെ ഭർത്താവ് സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ്.
Read Also: സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി
മരിച്ച നാലുവയസുകാരിക്ക് കേൾക്കാനും സംസാരിക്കാനുമുള്ള ശേഷി കുറവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതുമൂലം യുവതി വിഷാദാവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ മാനസികാരോഗ്യത്തെക്കുറിച്ച് പരിശോധന നടത്തുകയാണെന്നും ഇതു സംബന്ധിച്ച് റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് ഗൗഡ പറഞ്ഞു.
Story Highlights: Bengaluru Dentist Threw Daughter Off 4th Floor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here