Advertisement

ഇന്ത്യയിൽ 20,551 പുതിയ കൊവിഡ് കേസുകൾ

August 5, 2022
Google News 1 minute Read

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം നിലവിൽ 1,35,364 ആണ്. 21,595 പേർ കൂടി രോഗമുക്തി നേടിയതോടെ, ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,34,45,624 ആയി ഉയർന്നു. നിലവിൽ രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,00,110 ടെസ്റ്റുകൾ നടത്തി. ഇതോടെ മൊത്തം പരിശോധനയുടെ എണ്ണം 87.71 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം 5.14 ശതമാനവും 6.14 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,95,835 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 196.86 കോടിയിലധികം (1,96,86,41,625) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് മന്ത്രാലയ വ്യക്തമാക്കി.

Story Highlights: India records 20,551 new COVID cases in last 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here