Advertisement

മധു കേസില്‍ ഇടത് സര്‍ക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി: കെ.സുരേന്ദ്രന്‍

August 5, 2022
Google News 2 minutes Read

അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഐഎം പാര്‍ട്ടി ചുമതല നല്‍കി മലയാളികളെ മുഴുവന്‍ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കേസ് അട്ടിമറിയില്‍ എത്തി നില്‍ക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Read Also: പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് രണ്ടു വയസുകാരി മരിച്ചു

വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് നീതി ലഭിക്കാതിരിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് സിപിഐഎം നടത്തുന്നത്. മധുവധ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും. ഈ വിഷയം ബിജെപി പ്രതിനിധി സംഘം കേന്ദ്ര പട്ടികവര്‍ഗ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രപട്ടികവര്‍ഗ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: Left government’s anti-Dalit face is clear: K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here