Advertisement

മഴയിൽ നേരിയ കുറവ്: ചാലക്കുടിപ്പുഴയോരത്തും എറണാകുളത്തും ആശ്വാസം; ജലനിരപ്പ് നിയന്ത്രണവിധേയം

August 5, 2022
Google News 2 minutes Read

ചാലക്കുടിപ്പുഴയോരത്തും എറണാകുളത്തും ആശ്വാസം. രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍ പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലും മൂവാറ്റുപുഴയിലും ജലനിരപ്പ് അപകടനിലയ്ക്കും താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു.(rain update in chalakkudy river)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

മലയോര മേഖലയിലും രാത്രിമഴ ശക്തമായില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം വന്നിട്ടും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നില്ല. പ്രളയസമയത്ത് വന്നത് ഒന്നേകാല്‍ലക്ഷം ഘനയടി ജലമായിരുന്നു. ഇന്നലെ 16000 ഘനയടി മാത്രമാണ് വന്നത്.

ആലപ്പുഴയില്‍ വെള്ളപ്പൊക്ക സാധ്യതാമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറ‍ഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോട് ജില്ലകളിലാണ് അതിശക്തമഴയ്ക്ക് സാധ്യതയുള്ളത്. ഒന്‍പത് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

Story Highlights: rainupdate in chalakkudy river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here