ഉത്പാദിപ്പിക്കുന്നത് മരക്കറയിൽ നിന്ന്; ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം

ഹോങ്കോങ് എന്ന പേരിന്റെ അർത്ഥമറിയാമോ? സുഗന്ധമുള്ള തുറമുഖമെന്നാണ്. കാന്റീസ് ഭാഷയിലാണ് ഹോങ്കോങിന് ഈ പേര് കിട്ടിയത്. സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ഹോങ്കോങ്ങിലില്ലാത്ത കൗതുകങ്ങൾ ഉണ്ടോ?? ലോകപ്രശസ്തമായ അഗർവുഡ് സുഗന്ധവും ഹോങ്കോങ്ങിന്റെ സമ്മാനമാണ്. അഗർവുഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാസ്തവത്തിൽ ഇത് മണമില്ലാത്ത മരമാണ്. ഇവയുടെ ഉൾവശം താരതമ്യേന ഇളം നിറവും. എന്നാൽ മരത്തിൽ പ്രാണിബാധയുണ്ടാകുമ്പോൾ ഈ മരം നിറം മാറി ഇരുണ്ട നിറമാകുന്നു. എന്നിട്ട് സുഗന്ധമുള്ള റെസിൻ ഉത്പാദിപ്പിക്കുന്നു. ഇത് അഗർ എന്നറിയപ്പെടുന്നു. സുഗന്ധത്തിന് മാത്രമല്ല വേദന സംഹാരിയായും ഇത് ഉപയോഗിക്കാറുണ്ട്. മിഡിൽ ഈസ്റ്റിൽ ഈ സുഗന്ധം ഊദ് എന്നാണ് അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വിലയേറിയ പ്രകൃതിദത്ത അസംസ്കൃത വസ്തുവാണ് അഗർവുഡ്. അലോസ്‌വുഡ്, ഈഗിൾവുഡ്, ഗരുവുഡ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വ്യത്യസ്ത ഗുണനിലവാരത്തിലും അഗർവുഡ് സുഗന്ധങ്ങൾ ലഭ്യമാണ്. വൃക്ഷത്തിന്റെ പ്രായം, ഭൂമിശാസ്ത്രപരമായ സ്ഥാനം, ബൊട്ടാണിക്കൽ സ്പീഷ്യസ് എന്നിവ കണക്കിലെടുത്താണ് ഗുണനിലവാരം നിർണ്ണയിക്കുന്നത്. ആറ് മുതൽ എട്ട് വരെ ബില്യൺ യുഎസ് ഡോളറാണ് ഇതിന്റെ ആഗോള വിപണി മൂല്യം. എഴുപത് കിലോ ഭാരമുള്ള മരത്തിൽ നിന്ന് വെറും 20 മില്ലി ഓയിൽ മാത്രമാണ് ലഭിക്കുന്നത്.
Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
മറ്റൊരു പ്രത്യേകത എന്തെന്നാൽ എല്ലാ അഗർവുഡ് മരങ്ങളും സുഗന്ധം ഉത്പാദിപ്പിക്കില്ല എന്നതാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ അക്വിലാരിയ ജനുസ്സിൽ പതിനേഴ് മരങ്ങളുണ്ട്. അതിൽ ഒൻമ്പത് എണ്ണമാണ് അഗർവുഡ് ഉത്പാദിപ്പിക്കുന്നത്. എങ്ങനെയാണ് മരത്തിൽ നിന്ന് അഗർ ഓയിൽ വേർതിരിക്കുന്നതെന്നറിയാമോ? നീരാവി ഉപയോഗിച്ച്. ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യമാണ് അഗർ.
Story Highlights: why agarwood is so expensive