കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവയ്പ്; ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവയ്പ്. വെടിവയ്പ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്ത സിഐഎസ്എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (CISF Jawan Opens Fire in Kolkata Museum)
രഞ്ജിത്ത് സാരംഗി എന്ന സിഐഎസ്എഫ് ജവാനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മ്യൂസിയത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാനാണ് വെടിയുതിര്‍ത്തത്. കൊല്‍ക്കത്ത പൊലീസിന്റെ ഒന്നര മണിക്കൂറോളം നീണ്ട ഓപറേഷനൊടുവിലാണ് വെടിവയ്പ് നടത്തിയ ജവാനെ അറസ്റ്റ് ചെയ്തത്. വെടി ഉതിര്‍ക്കാനുണ്ടായ പ്രകോപനം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
15 റൗണ്ട് വെടിവയ്പ്പ് ഇന്ത്യന്‍ മ്യൂസിയത്തില്‍ നടന്നെന്നാണ് കൊല്‍ക്കത്ത പൊലീസ് അറിയിക്കുന്നത്. 6.30നാണ് കൊല്‍ക്കത്ത പൊലീസ് വിവരമറിയുന്നത്. ഉടന്‍ തന്നെ പൊലീസ് മ്യൂസിയത്തിലേക്ക് പാഞ്ഞെത്തി. വെടിയേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. 2019ലാണ് ഇന്ത്യന്‍ മ്യൂസിയത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
Story Highlights: CISF Jawan Opens Fire in Kolkata Museum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here