Advertisement

Commonwealth Games 2022 ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം

August 6, 2022
Google News 3 minutes Read

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ ദഹിയ സ്വർണം നേടി. നൈജീരിയയുടെ എബികെവെനിമോ വെൽസണെ കീഴടക്കിയാണ് ദഹിയ സുവർണ നേട്ടം സ്വന്തമാക്കിയത്. സ്കോർ 10-0. സെമിഫൈനലിൽ പാകിസ്താൻ്റെ ആസാദ് അലിയെ 12-4 എന്ന സ്കോറിനു വീഴ്ത്തിയാണ് ദഹിയ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. (commonwealth ravikumar dahiya gold)

ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ സ്വന്തമാക്കി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18 എന്ന സ്കോറിനു വീണ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോൺ ബോൾസ് വനിതാ, പുരുഷ ഇവൻ്റുകളിൽ ഇന്ത്യ മെഡൽ നേടി. വനിതാ ലോൺ ബോൾസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.

Read Also: Commonwealth Games 2022 ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീമിനു വെള്ളി; അവിനാഷ് സാബ്‌ലെയ്ക്ക് ചരിത്ര മെഡൽ

സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ വെള്ളിമെഡൽ നേടി. തൻ്റെ തന്നെ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് സാബ്‌ലെയുടെ നേട്ടം. 8 മിനിട്ട് 11.20 സെക്കൻഡിലാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 12.48 സെക്കൻഡ് ആയിരുന്നു താരത്തിൻ്റെ ദേശീയ റെക്കോർഡ്. 8 മിനിട്ട് 11. 15 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയൻ താരം അബ്രഹാം കിബിവോട്ട് ഈയിനത്തിൽ സ്വർണം നേടി.

അതേസമയം, വനിതാ ബാഡ്മിൻ്റൺ സിംഗിൾസിൽ പിവി സിന്ധു സെമിയിൽ കടന്നു. മലേഷ്യയുടെ ജിൻ വെയ് ഗോഹിൻ്റെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇന്ത്യൻ താരം അവസാന നാലിലെത്തിയത്. സ്കോർ 19-21, 21-14, 21-18. സ്ക്വാഷ് മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം സെമിയിലെത്തി. ന്യൂസീലൻഡിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ അചന്ത ശരത്-ശ്രീജ അകുല സഖ്യം ഫൈനലിലെത്തി. സെമിയിൽ ഓസ്ട്രേലിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ.

Story Highlights: commonwealth games ravikumar dahiya gold medal


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here