Advertisement

“ആ പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മയുടെ അലമാരയിൽ ഉണ്ട്”; 36 വര്‍ഷം മുന്‍പ് കുളത്തില്‍ വീണ് മരിച്ച സഹോദരനായി എഴുതിയ കുറിപ്പ്

August 6, 2022
Google News 2 minutes Read

കുളത്തിൽ വീണ് മരണപ്പെട്ട സഹോദരനെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് യുവാവ്. 36 വര്‍ഷം മുമ്പാണ് സഹോദരൻ മരണപ്പെട്ടത്. താന്‍ കണ്ടിട്ടില്ലാത്ത ജ്യേഷ്ഠ സഹോദരനെ കുറിച്ച് എടവണ്ണ സ്വദേശി അംജദ് വടക്കനാണ് ഹൃദയം വിങ്ങുന്ന കുറിപ്പ് പങ്കിട്ടത്. ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മയുടെ അലമാരയിൽ വലിയ പെരുന്നാളും കാത്തിരിപ്പുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഹൃദയം നുറുങ്ങുന്ന വരികളിൽ ജേഷ്ഠനെ കുറിച്ചോർക്കുകയാണ് ഈ സഹോദരൻ. മൂന്നാം വയസ്സിലാണ് സഹോദരന്‍ തറവാട് കുളത്തില്‍ വീണ് മുങ്ങിമരിച്ചത്. അംജദ് എന്നായിരുന്നു സഹോദരന്റെ പേര്. രണ്ട് വര്‍ഷത്തിനു ശേഷം താൻ ജനിച്ചതെന്നും തനിക്കും അതേ പേര് തന്നെ നല്‍കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം:-

ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും എൻ്റെ ഉമ്മാൻ്റെ അലമാരയിൽ ,വല്യ പെരുന്നാളും കാത്തിരിപ്പുണ്ട് .36 വർഷമായി ആ കാത്തിരിപ്പ് തുടരുകയാണ്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്നുമ്മാക്ക് നല്ല ബോധ്യമുണ്ട് .എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും .ദു:ഖം കനം വെക്കുന്ന ഓർമകൾ ചികഞ്ഞെടുത്ത് ഒരു നെടുവീർപ്പിടും .നഷ്ടപ്പെട്ട മോന് വേണ്ടി പ്രാർത്ഥിക്കും .

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മൂന്നാമത്തെ വയസിലാണ് എൻ്റെ അംജുക്ക തറവാട് കുളത്തിൽ മുങ്ങി മരിച്ചത് .അവൻ്റെ ഒരു ഫോട്ടോ പോലും 3 വർഷത്തിനിടയിൽ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം .ആ കുസൃതികളും ,പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താൽ മതി എന്ന് നാഥൻ തീരുമാനിച്ചു കാണണം .
1986 ലാണ് ജ്യേഷ്ടൻ അംജദ് മരിച്ചത് . രണ്ട് വർഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു .ആൺകുട്ടി ആണെങ്കിൽ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു .ആ ഓർമകൾ മനസിലേക്ക് വരില്ലേ ,അപ്പോൾ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട് .. എനിക്കാ പേര് വിളിച്ച് പൂതി തീർന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു ..

മാതാപിതാക്കൾ ഉള്ളപ്പോൾ മക്കൾ വേർപ്പെട്ടു പോകുന്നത് ഒരു ദു:ഖ കടൽ തന്നെയാണ് .നാഥാ എൻ്റെ ഉപ്പാനെയും,ഉമ്മാനെയും അനുഗ്രഹിക്കണേ .. നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ അംജുക്കാൻ്റെ കൂടെ ഒരുമിപ്പിക്കണേ … ആമീൻ ..

Story Highlights: heart touching note on elder brother who passes away at the age of three


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here