Advertisement

മൂന്നാർ കുണ്ടളയിൽ ഉരുൾപൊട്ടൽ; ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ,ആളപായമില്ല

August 6, 2022
Google News 2 minutes Read

ഇടുക്കി മൂന്നാർ കുണ്ടള പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ,ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുൾപൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്നാർ വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ വട്ടാവടയിൽ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.(mudflow in munnar kundala high alert)

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

175 കുടുംബങ്ങളെ ഉടൻ മാറ്റിപാർപ്പിച്ചു.ആർക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാർ പറഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു, കറണ്ട് ഇല്ല റോഡ് ഇല്ലാത്തതിനാൽ വട്ടവട മേഖലയിൽ പോകാനും പ്രയാസമാണ് കവിത വി കുമാർ പറഞ്ഞു.

അതേസമയം കനത്ത മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഇന്ന് അവധിയായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച പിഎസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

Story Highlights: mudflow in munnar kundala high alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here