Advertisement

രോഹിത് ഫിറ്റാണ്; അവസാന രണ്ട് ടി-20കളിലും കളിച്ചേക്കും

August 6, 2022
Google News 2 minutes Read

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന രണ്ട് ടി-20കളും ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. മൂന്നാം ടി-20ക്കിടെ പരുക്കേറ്റ താരം റിട്ടയർഡ് ഔട്ട് ആയിരുന്നു. ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ അവസാന മത്സരങ്ങളിൽ കളിക്കൂ എന്നാണ് രോഹിത് അറിയിച്ചിരുന്നത്. താരം ഫിറ്റ്നസ് വീണ്ടെടുത്തു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ രോഹിത് അവസാന രണ്ട് മത്സരങ്ങളും കളിച്ചേക്കും. രോഹിത് ശർമ പരിശീലനം പുനരാരംഭിച്ചു. രോഹിത് നെറ്റ്സിൽ ബാറ്റ് ചെയ്യുന്ന ചിത്രം ബിസിസിഐ ആണ് പങ്കുവെച്ചത്.

പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരങ്ങൾക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയിൽ എത്തിയിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡർഹിൽസിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ നടക്കുക.

ഇന്നത്തെ മത്സരം രാത്രി 8 മണിക്കാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരക്ക് പിന്നാലെ ടി-20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം വിൻഡീസ് ജയിച്ചു. മൂന്നാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയാണിപ്പോൾ.

ഫ്ലോറിഡയിലെ പിച്ചിൻറെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഞായറാഴ്ച പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയിൽ നടക്കും. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ ടീമുകളുടെ കിറ്റ് എത്താൻ വൈകിയതിനാൽ തുടങ്ങാൻ താമസിച്ചിരുന്നു.

Story Highlights: rohit sharma fitness west indies t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here