Kerala Rain: ഇടുക്കി ഡാമില്‍ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍ ട്വന്റിഫോറിനോട്
ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഇത്തവണ കൂടുതലാണ്. റൂള്‍ കര്‍വിലേക്ക് എത്തിയാലും ഇപ്പോള്‍ ആശങ്ക ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.(roshy augustine about idukki dam alerts )
മഴ തുടര്‍ന്നാല്‍ ഡാമില്‍ ജലം ഒഴുക്കിവിടേണ്ടതായും വരും. ഇത് എറണാകുളം ജില്ലയുമായി കൂടിയാലോചിച്ച് വേണം തീരുമാനിക്കാന്‍. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്താന്‍ തന്നെ 8-9 മണിക്കൂറെടുക്കും. റൂള്‍ കര്‍വ് കമ്മിറ്റിയുടെ യോഗം ഇന്ന് ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 4 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവാഴ്ച്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.
Read Also: Kerala Rain: ജലനിരപ്പുയര്‍ന്നു; ബാണാസുരയില്‍ ഓറഞ്ച് അലേര്‍ട്ട്
തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള വനമേഖലകളില്‍ ശക്തമായ മഴ തുടര്‍ന്നേക്കും. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്.
Story Highlights: roshy augustine about idukki dam alerts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here