സൈമണ്ട്സിന്റെ പേരിൽ സ്റ്റേഡിയവുമായി താരത്തിന്റെ ജന്മനാട്

അന്തരിച്ച ഓസീസ് ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിൻ്റെ പേരിൽ സ്റ്റേഡിയവുമായി ജന്മനാട്. സൈമണ്ട്സ് ജനിച്ചുവളർന്ന ടൗൺസ്‌വിലിലെ സ്റ്റേഡിയത്തിന് താരത്തിൻ്റെ പേര് നൽകാനാണ് സിറ്റി കൗൺസിലിൻ്റെ തീരുമാനം. ഈ വർഷം മെയ് മാസത്തിൽ വാഹനാപകടത്തിലാണ് സൈമണ്ട്സ് മരണപ്പെട്ടത്.
ടൗൺസ്‌വിലിലെ റിവർവേ സ്റ്റേഡിയത്തിനാണ് സൈമണ്ട്സിൻ്റെ പേര് നൽകുക. വിവരം ടൗൺസ്‌വിൽ കൗൺസിലർ മൗറി സോർസ് തന്നെ അറിയിച്ചു.
ഓസ്ട്രേലിയക്കായി ആൻഡ്രു സൈമൺസ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Story Highlights: stadium rename symonds update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here