Advertisement

കനത്ത മഴയിൽ വെള്ളം മുങ്ങിയ പാടത്തിലൂടെ തോണിതുഴഞ്ഞ് ഒരു അറുപത്തിയഞ്ചുകാരി; വൈറലായി ദൃശ്യങ്ങൾ..

August 6, 2022
Google News 0 minutes Read

പ്രായം ഒന്നിനും ഒരു തടസമല്ല. സ്വയം സന്തോഷിപ്പിക്കാനും മറ്റുള്ളവർക്ക് പ്രചോദനവും സന്തോഷവും നൽകാൻ നമുക്ക് ആകണം. തൃശൂർ ജില്ലയിലെ ചാലക്കുടിയ്ക്കടുത്തുള്ള എരയാംകുടി സ്വദേശി ഓമന ഗോപിയാണ് ഇപ്പോൾ താരം. കനത്ത മഴയിൽ വെള്ളം പൊങ്ങിയ പാടത്തിലൂടെ തോണി തുഴഞ്ഞ് പോകുന്ന ഈ അറുപത്തിയഞ്ചുകാരിയുടെദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചെറിയ പ്രായത്തിലെ തോണി തുഴഞ്ഞ് ശീലമുണ്ട് ഓമനയ്ക്ക്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത മിക്കയിടങ്ങളും വെള്ളത്തിന് അടിയിലാണ്. തൃശ്ശൂരിലെ ചാലക്കുടി പുഴയും വെള്ളം നിറഞ്ഞ് ഒഴുകുകയാണ്.

തൊട്ടടുത്തുള്ള പാടങ്ങളും വെള്ളത്തിനടിയിലായി. വെള്ളം പൊങ്ങിയ സ്ഥലത്തു തന്റെ കന്നുകാലികൾ പട്ടിണി കിടക്കാതിരിക്കാൻ പുല്ല് അരിയാൻ പോകുന്ന വഴിയാണ് കുട്ടികൾ തോണി തുഴയുന്നത് കണ്ടത്. അവരോട് തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നല്ല സ്റ്റൈലായി ഇവർ തോണി തുഴയുന്നത് കണ്ട് നിന്നവരെയും ഞെട്ടിച്ചു കളഞ്ഞു. ഈ ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയായിരുന്നു. പണ്ട് മുതലേ വഞ്ചി തുഴഞ്ഞ് ശീലമുണ്ട് ഓമനയ്ക്ക്. ചെറിയ പ്രായത്തിലെ മഴ പെയ്ത വെള്ളം പൊങ്ങുന്ന സമയങ്ങളിൽ തോണി തുഴയാൻ പോകാറുണ്ട്.

കുട്ടികൾ തോണിയിൽ കളിയാക്കുന്നത് കണ്ടപ്പോൾ പണ്ടത്തെ ഓർമ്മകൾ വന്നെന്നും തോണി തുഴയാൻ ആഗ്രഹം തോന്നിയെന്നും ഓമന പറയുന്നു. അങ്ങനെയാണ് കുട്ടികളോട് തന്റെ ആഗ്രഹം പറഞ്ഞത്. ഇത്രയും നന്നായി തുഴയുമെന്ന് ഇവരും കരുതിയില്ല. എന്താണെങ്കിലും നാട്ടിൽ ഇപ്പോൾ താരമാണ് ഓമന. നിരവധി പേരാണ് വിഡിയോ ഇതിനോടകം പങ്കിട്ടത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here