ഇലക്ട്രിക് ഈലിനെ തലോടുന്ന ജീവനക്കാരൻ; വൈറലായൊരു വീഡിയോ

ഈൽ മത്സ്യങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? വിവിധ തരത്തിലുള്ള ഈൽ മത്സ്യങ്ങൾ ലോകത്തെ വിവിധ ജലാശയങ്ങളിലുണ്ട്. പാമ്പിനെ പോലെ തോന്നിപ്പിക്കുമെങ്കിലും ഇവ മത്സ്യങ്ങൾ തന്നെയാണ്. 800 വ്യത്യസ്ത തരത്തിലുള്ള ഈൽ മത്സ്യങ്ങളാണ് ഉള്ളത്. അതിൽ കൂടുതൽ ശ്രദ്ധ നേടിയ ഈൽ മത്സ്യമാണ് ഇലക്ട്രിക് ഈൽ. ഇലക്ട്രിക് ഈൽ എന്നത് ഒരു ഈൽ മത്സ്യമല്ലെന്നും മറിച്ച് അതൊരു കത്തി മത്സ്യമാണ് എന്ന് പറയുന്നു. ചില സ്ഥലങ്ങളിൽ ഈ മത്സ്യത്തെ കഴിക്കാറുണ്ടെങ്കിലും ഇതിന്റെ രക്തം വിഷമായതിനാൽ നന്നായി വൃത്തിയാക്കി പാകം ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയാണ് ഇലക്ട്രിക് മത്സ്യത്തെ തലോടുന്ന ജീവനക്കാരന്റെ വീഡിയോ ആണ്. സംഭവം ഇങ്ങനെയാണ്. വിന്നിപെഗിലെ അക്വേറിയത്തിൽ പാർപ്പിച്ചിരിക്കുന്ന ഗ്രീൻ മൗറോ ഈൽ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അക്വേറിയം വൃത്തിയാക്കാൻ ഇറങ്ങിയ ജീവനക്കാരൻ ഈലിനെ തലോടുന്നതും ചേർത്തുപിടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്തുകൊണ്ടാകാം ഇലക്ട്രിക് ഈലിനെ തലോടുന്ന വീഡിയോ ജനശ്രദ്ധ നേടിയത്.
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഈൽ മത്സ്യങ്ങൾക്ക് ഷോക്കടിപ്പിക്കാൻ സാധിക്കും. കൂറ്റൻ മുതലകൾക്ക് വരെ കൊല്ലാനോ ഷോക്കടിപ്പിച്ച് തളർത്താനോ ഇവർക്ക് സാധിക്കും. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് ഇവയുമായി ഇടപഴകുന്നത്. ഈലിനെ കൈകാര്യം ചെയ്യുന്നത് വല്യപാടല്ല എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇവ അപകടകാരികളാണെന്ന മുന്നറിയിപ്പ് വിദഗ്ദർ നൽകുന്നുണ്ട്.
ഈലുകളുടെ പ്രത്യേകതകൾ നോക്കാം…
ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാൻ സാധിക്കുന്നവയാണ് ഈലുകൾ. ഒരു പാമ്പിനെ പോലെയാണെങ്കിലും ഇത് മത്സ്യ വർഗമാണ്. നീളമുള്ളതും ഇടുങ്ങിയതുമായ ശരീര പ്രകൃതിയാണ് ഇവയ്ക്ക്. നൂറിലധികം കശേരുക്കളാൽ നിർമ്മിച്ചവയാണ് ഈലിന്റെ നട്ടെല്ലുകൾ. വളരെ മൂർച്ചയേറിയ പല്ലുകളാണ് ഈലുകൾക്കുള്ളത്. ഒരു ഇലക്ട്രിക് ഈലിൽ നിന്നുള്ള വൈദ്യുത ഡിസ്ചാർജ് 500 വോൾട്ടിനേക്കാൾ ശക്തമായിരിക്കും. ഇരയെ പിടിക്കാനും മറ്റും ഈൽ വൈദ്യുത ചാർജ് ഉപയോഗിക്കുന്നു.
Story Highlights : Viral video of eel fish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here