ദേശീയ പാതയിലെ കുഴി താണ്ടിവരുന്നവർക്ക് കുഴിമന്തി; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ദേശീയപാതയിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം. കുഴിതാണ്ടി വരുന്നവർക്ക് കുഴിമന്തി സമ്മാനം നൽകിക്കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കായംകുളത്ത് പ്രതീകാത്മക സമരം നടത്തിയത്. ദേശീയപാതയിലെ കുഴികൾ താണ്ടിയെത്തിയ യാത്രക്കാർക്ക് കുഴിമന്തി നൽകിക്കൊണ്ടായിരുന്നു സമരം.
രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന കുഴികൾ ഉള്ളത്. ഇവിടങ്ങളിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരത്തിൽ കുഴിമന്തി സമരം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ച സമരത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു.
Story Highlights: youth congress protest kuzhimanthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here