30ഓളം കേസുകളിലെ പ്രതി റബർ ഷീറ്റുകളുമായി പിടിയിൽ
കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആൾ റബർ ഷീറ്റുകളുമായി പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ കുന്നുംപുറത്തുവീട്ടിൽ സുധീരനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകശ്രമം, മോഷണം എന്നിങ്ങനെ കിളിമാനൂർ, നഗരൂർ, ആറ്റിങ്ങൾ സ്റ്റേഷനുകളിലായി 30ഓളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും തുടർച്ചയായി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
Read Also: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി; പാലക്കാട് കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി
ഇയാളുടെ വീടിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് റബർഷീറ്റുകൾ മോഷണം പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Story Highlights: Accused in 30 cases arrested with rubber sheets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here